
സിംഗപ്പുരിലാണ് സംഭവം. ''ഈ കമ്പനി എങ്ങനെയാണ് എന്നെ പരിഗണിച്ചിരുന്നത് എന്നതിനു പ്രതീകാത്മകമായാണ് ഞാന്‍ രാജിക്കത്തഴെതാന്‍ ടോയ്ലറ്റ് പേപ്പര്‍ തെരഞ്ഞെടുത്തത്, ഐ ക്വിറ്റ്'' എന്നു മാത്രമാണ് കത്തില്‍. കത്തിന്‍റെ ഫോട്ടൊ പകര്‍ത്തി ലിങ്ക്ഡ്ഇന്നില്‍ പോസ്ററ് ചെയ്തത് തൊഴിലാളിയല്ല, മറ്റൊരു സ്ഥാപനം നടത്തുന്ന ഏഞ്ജലയാണ്.
''ആവശ്യമുള്ളപ്പോള്‍ ഉപയോഗിക്കുകയും, ആവശ്യം കഴിഞ്ഞാല്‍ രണ്ടാമതൊരു ചിന്തയില്ലാതെ ഉപേക്ഷിക്കുകയും ചെയ്യുന്ന ടോയ്ലറ്റ് പേപ്പര്‍ പോലെയാണ് ഞാനെന്നു തോന്നി'' എന്നു മറ്റൊരാള്‍ പറഞ്ഞതാണ് ഏഞ്ജലയുടെ പോസ്ററിന് ആധാരം. ഏഞ്ജലയുടെ സ്ഥാപനത്തില്‍ ജോലിക്ക് ഇന്‍റര്‍വ്യൂവിനു വന്നതായിരുന്നു ഇയാള്‍. പഴയ സ്ഥാപനം വിടാനുള്ള കാരണം ചോദിച്ചപ്പോഴാണ് ഈ വിശദീകരണം കിട്ടിയതെന്നും ഏഞ്ജല വ്യക്തമാക്കുന്നു.
ജീവനക്കാര്‍ രാജിവയ്ക്കാന്‍ തീരുമാനിച്ചാലും അവര്‍ക്ക് അര്‍ഹമായ ബഹുമാനം കൊടുക്കണമെന്ന് ഏഞ്ജല പറയുന്നു. അവര്‍ നിന്ദയോടെയല്ല, നന്ദിയോടെയാണ് പടിയിറങ്ങിപ്പോകുന്നത് എന്നു തൊഴിലുടമ ഉറപ്പാക്കണമെന്നും അവര്‍ കുറിക്കുന്നു.
അഭിനന്ദനം തൊഴിലാളികളെ പിടിച്ചുനിര്‍ത്താനുള്ള ഉപകരണം മാത്രമല്ല. ഒരു വ്യക്തിക്ക് എത്രമാത്രം മൂല്യം കിട്ടുന്നു എന്നതിന്‍റെ പ്രതിഫലനം കൂടിയാണത്. അവരെന്തു ചെയ്യുന്നു എന്നതിനു മാത്രമല്ല, അവര്‍ ആരാണ് എന്നതിനു കൂടിയുള്ളതാണത്~ ഏഞ്ജല കൂട്ടിച്ചേര്‍ക്കുന്നു.

Comments: